ചണ്ഡിഗഡ്: പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകൻ ജോർജ് റിച്ച്മണ്ടിന് ഹിമാചൽ പ്രദേശിൽ പാരഗ്ലൈഡിംഗിനിടെ ഗുരുതര പരിക്ക്.
ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശസ്തക്രിയ വിജയകരമായി പൂർത്തീകരിച്ചെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.